കാസര്‍ഗോഡ്: ചെങ്കള ഇന്ദിരാനഗറില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ആലംപാടി എര്‍മാളത്തെ അബ്ബാസിന്റെ മകനും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിയുമായ ഷദീദ് (20) ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ തെക്കിലിലെ അഷ്റഫിന്റെ മകനും നെല്ലിക്കട്ട പിബിഎം സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അഷ്കറിനെ (15) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈക്കയില്‍ കഴിഞ്ഞ ദിവസം മരണം നടന്ന ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു ഷദീദും അഷ്കറും.
Discussion about this post