ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വൃത്തം മുന്നറിയിപ്പ് നല്‍കി. കോടതി വിധി പ്രതികൂലമായാല്‍ സംസ്ഥാനത്താകെ വ്യാപക അക്രമം നടക്കുമെന്നാണ് കണക്കുകൂട്ടല്‍.
കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ കശ്മീരില്‍ രണ്ടു ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം 1954ലായിരുന്നു 35എ വകുപ്പ് ഭരണഘടനയില്‍ കൊണ്ടുവന്നത്. ഇത് പ്രകാരം മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങാനും വില്‍ക്കാനും സാധിക്കില്ല. കൂടാതെ സംസ്ഥാനത്തെ തദ്ദേശവാസികള്‍ ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ പദവി ഭരണഘടനാ വിരുദ്ധമാണെന്നാണ് ചിലരുടെ വാദം. ഇതു ചൂണ്ടിക്കാണിച്ച് വിവിധ എന്‍.ജി.ഒകളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post