കേരളത്തിലെ സഹകരണ ബാങ്കുകളോട് ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് കൂട്ടത്തോടെ നോട്ടീസ്. പല ബാങ്കുകളോടും രണ്ടും മൂന്നും കോടി രൂപ വരെ നികുതിയിനത്തില്‍ അടയ്ക്കാന്‍ പറഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടത്. അതേസമയം നഷ്ടത്തിലായ ബാങ്കുകള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണ്. ഈ ബാങ്കുള്‍ കാര്‍ഷിക ആവശ്യത്തിന് അല്ലാതെയും വായ്പ നല്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത്തരം വായ്പകളില്‍നിന്നുള്ള വരുമാനം ആദായനികുതിപരിധിയില്‍ വരുമെന്നാണ് വാദം. ഇത് കൂടാതെ കരുതല്‍ ധനവും ലാഭമായാണ് പരിഗണിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ നിലപാടിനെതിരെ സഹകരണ ബാങ്ക് പ്രതിനിധികള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
Discussion about this post