പ്രധാനമന്ത്രി നരേന്ദ് മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആദിവാസികളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയെയും ആക്ഷേപിക്കുന്നതാണെന്ന് ആരോപണം.
മോദി എല്ലാ തരത്തിലുള്ള വിചിത്രമായ തൊപ്പികള്‍ ധരിക്കാറുണ്ടെന്നും തമാശയ്ക്ക് വകയൊരുക്കുന്ന നാഗ തൊപ്പികള്‍ ധരിച്ചും അദ്ദേഹത്തെ കാണാറുണ്ടെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദി മുസ്ലീം തൊപ്പിയോ പച്ച വസ്ത്രമോ ധരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. തിരുവന്തപുരത്ത് ഒരു സെമിനാറില്‍ സംസാരിക്കവെയായിരുന്ന ശശി തരൂരിന്റെ വിമര്‍ശനം.
ശശി തരൂര്‍ അധിക്ഷേപകരമായ പ്രസ്താവന നടത്തിയതിന് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ പറഞ്ഞു.
Congress Party & Shashi Tharoor ji please explain what's the English meaning of outlandish & hilarious headgear?
You can't get away after insulting the Tribal & North East people. https://t.co/8nQ22AyNHA— Kiren Rijiju (मोदी का परिवार) (@KirenRijiju) August 6, 2018
ശശി തരൂര്‍ വടക്കികിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയുടെ പ്രൗഢമായ സാംസ്‌കാരിക പാരമ്പര്യത്തെയാണ് അധിക്ഷേപിച്ചിരിക്കുന്നതെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Shashi Tharoor insults the proud cultural heritage of the people of North-East.
This condescension & arrogance towards the people of India have become hallmarks of @INCIndia. pic.twitter.com/vul4SOtpVN
— Col Rajyavardhan Rathore (Modi Ka Parivar) (@Ra_THORe) August 6, 2018
എല്ലാ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും ബഹുമാനിക്കാന്‍ ശശി തരൂര്‍ പഠക്കണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.
Discussion about this post