തലശ്ശേരി: കോടിയേരിയില്‍ ബിജെപി പ്രവര്ത്തകന് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പുറമെ അരലക്ഷം രൂപ വീതം പിഴ അടക്കാനും തലശ്ശേരി കോടതി ഉത്തരവിട്ടു.
മൂഴിക്കര സ്വദേശികളായ അഭിനേഷ്. വേലാണ്ടി ഷിബു, കുനിയില്‍ മനോജ്, വിപി സജീഷ്, വി.റിഗേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
2008 മാര്‍ച്ച് 7നാണ് സുരേഷ് ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയത്
ഇതോടെ തലശ്ശേരി കോടതിയില്‍ മാത്രം 7 മാസത്തിനിടെ 6 രാഷ്ട്രീയ കൊലപാതകക്കേസുകളിലായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 40 ആയി.
Discussion about this post