ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ഡല്‍ഹി കേരളാഹൗസില്‍ സ്വീകരണം. പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്വീകരണം നല്‍കിയത്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായി ശ്രീധരന്‍ പിള്ള ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച .
ബിജെപി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനമാണ് പ്രധാനമായും ചര്‍ച്ചായാകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഡിജെഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള വിഷയവും ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.
Discussion about this post