ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നവര്‍ക്കെതിരെ സ്ത്രീ സംഘടന പരാതി നല്കി. ഗോവയിലെ മര്‍ഗാവോയിലാണ് ബസലിക ഓഫ് ബോം ജീസസ് എന്ന പേരില്‍ പെണ്‍വാണിഭം നടത്തപ്പെടുന്നത്. ഇതിനെതിരെ ബൈലാന്‍കൊ ഇക്വേട്ട് എന്ന സംഘടനയാണ് പരാതി നല്‍കിയത്.
ഗോവയെയും ഗോവന്‍ സ്ത്രീകളെയും ഈ പ്രവൃത്തി അപമാനിക്കുന്നുവെന്ന് സംഘടനയുടെ അംഗം വിയേഗാസ് പറഞ്ഞു. ഇതിനെതിരെ മര്‍ഗാവോ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജോലി ചെയ്യുന്ന സ്ത്രീകള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍ എന്നിവരുടെ പ്രൊഫൈലുകള്‍ അടങ്ങിയതാണ് വെബ്സൈറ്റ്. ക്രിസ്തീയ ദേവാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിലും അവര്‍ ആശങ്ക രേഖപ്പെടുത്തി.
Discussion about this post