മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് പറഞ്ഞു. കേസിലെ ഏഴ് കുറ്റവാളികളെ മോചിപ്പിക്കണമെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി.
മേയ് 21, 1991നായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ കുറ്റവാളികളെ മോചിപ്പിക്കണമെന്ന ആവശ്യം രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിക്കളഞ്ഞു. 1999ല്‍ നാല് കുറ്റവാളികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 2000ല്‍ നളിനി എന്ന കുറ്റവാളിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വധശിക്ഷയില്‍ ഇളവ് നല്‍കി. ഇത് തമിഴ് നാട് ഗവര്‍ണറുടെയും സോണിയാ ഗാന്ധിയുടെയും ശുപാര്‍ശയിലായിരുന്നു.
തുടര്‍ന്ന് ഫെബ്രുവരി 2014ല്‍ കുറ്റവാളിയായിരുന്നു പേരരിവാളന്റെ വധശിക്ഷയും ജീവപര്യന്തമായി കുറച്ചിരുന്നു.
Discussion about this post