ഡല്‍ഹി’മോദി വിരോധിയായിരിക്കുന്നതില്‍ കാര്യമില്ലെന്ന് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസന്. മോദി വിരോധിയാകുന്നതില് കാര്യമില്ല. എനിക്കു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണു താല്പര്യം. രാജ്യത്തിനും വികസനത്തിനുമാണു മുന്‍ഗണന നല്‍കുന്നതെന്നും കമല്ഹാസന് ഒരു. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘മോദി വിരോധിയായിരിക്കുന്നതില്‍ കാര്യമില്ല. എനിക്കു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണു താല്പര്യം. അതു രാഹുല്‍ ഗാന്ധിയോ കമല്‍ഹാസനോ രജനികാന്തോ, ആരുതന്നെയാണെങ്കിലും അങ്ങനെയായിരിക്കണം. വ്യക്തികളോട് അമിതാരാധന പാടില്ല, ജനങ്ങള്‍ അത് അവസാനിപ്പിക്കണം. ഞാന്‍ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ല. ഞാന്‍ രാജ്യത്തെ അനുകൂലിക്കുന്നു, വികസനത്തെ അനുകൂലിക്കുന്നു.’ – കമല്ഹാസന് വ്യക്തമാക്കി.
എതിര് രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യുകയെന്ന പരമ്പരാഗത ചിന്താഗതി മാറണമെന്നും കമല്ഹാസന് പറഞ്ഞു. ‘എതിര്‍പാര്‍ട്ടികള്‍ ഇല്ലാത്ത രാജ്യസങ്കല്പത്തെ കുറിച്ചാണു ചില പാര്‍ട്ടികള്‍ പറയുന്നത്. ദാരിദ്ര്യമുക്ത രാജ്യം എന്നതിനായിരിക്കണം ആദ്യ പരിഗണനയെന്നും കമല്ഹാസന് പറഞ്ഞു.
Discussion about this post