മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ രാമന്റെയും സീതയുടെയും കഥയുമായെത്തിയ കോണ്‍ഗ്രസ് വെട്ടിലായി. രാമന്‍ പോലും സീതയെ സംശയം മൂലം ഉപേക്ഷിച്ചുവെന്ന കോണ്‍ഗ്രസ് എം.പി ഹുസൈന്‍ ദല്‍വായുടെ പ്രതികരണമാണ് വിവാദമായത്. എല്ലാ സമുദായത്തിലും സ്ത്രീകളോടുള്ള പെരുമാറ്റം മോശമാണെന്നും അത് ഇസ്ലാം മതത്തില്‍ മാത്രമുള്ള കാര്യമല്ലായെന്നും ഹുസൈന്‍ ദല്‍വെ പിറകെ വിശദീകരിച്ചു. എല്ലാ സമൂഹത്തിലും പുരുഷ ആധിപത്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം.
ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം അവതരിപ്പിക്കാന്‍ സാധിച്ചില്ല. മാറ്റം വരുത്തിയ ബില്‍ അനുസരിച്ച് പ്രതിയായിരിക്കുന്ന ഭര്‍ത്താവിന് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് സാധിക്കും. കൂടാതെ ഭര്‍ത്താവും ഭാര്യയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കുകയാണെങ്കില്‍ കേസ് എഴുതി തള്ളാനും വകുപ്പുണ്ട്.
മുത്തലാഖ് നിയമത്തിനെതിരെ കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അന്യ പുരുഷ ബന്ധത്തിന്റെ പേരിലാണ് മുത്തലാഖ് അധികവുമെന്ന സ്ത്രി വിരുദ്ധ പ്രസ്താവനകളുമായി എസ്പി നേതാവ് രംഗത്തെത്തിയിരുന്നു. മുസ്ലിം സ്ത്രീകളെ വിവേചനത്തിന്റെ വഴിയില്‍ നിര്‍ത്തുന്ന മുത്തലാഖ് നടപ്പാക്കുന്നതില്‍ കേന്ദ്രനടപടിയെ പിന്തുണച്ച് യുപിയിലും മറ്റും വലിയ സ്ത്രീ മുന്നേറ്റങ്ങള്‍ ദൃശ്യമായിരുന്നു. മുത്തലാഖ് നിയമം നടപ്പിലാക്കണമെന്ന സുപ്രിം കോടതി ഉത്തരവിന് പിറകെയാണ് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം മുത്തലാഖ് ബില്‍ വിരുദ്ധ ബില്‍ അവതരിപ്പിച്ചത്. ലോകസഭയില്‍ ബില്‍ പാസായെങ്കിലും കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുടെ എതിര്‍പ്പ് മൂലം നിയമസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post