ശ്രീനഗര്‍ ;ജമ്മുകാശ്മീര്‍ ഹൈക്കോടതിക്ക് ആദ്യമായി വനിതാചീഫ് ജസ്റ്റിസ്. ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗീത മിത്തല്‍ ചുമതലയേറ്റു. ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ തൊണ്ണൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതാ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുന്നത്.
ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി സിന്ധു ശര്‍മയെ നിയമിച്ചതു കഴിഞ്ഞയാഴ്ചയാണ്. 1928ല്‍ സ്ഥാപിതമായ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുള്ള 107 ജഡ്ജിമാരും പുരുഷന്മാരാണ്.
ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് പദവിയില്നിന്നാണു ഗീത ചീഫ് ജസ്റ്റിസാകുന്നത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ സത്യവാചകം ചൊല്ലിക്കൊടുത്തു.
Discussion about this post