ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ കുറ്റം ചുമത്തി. ഇവരെ കൂടാതെ 11 മന്ത്രിമാരും കേസില്‍ പ്രതികളാണ്.
ഫെബ്രുവരിയില്‍ രാത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് നടന്ന യോഗത്തിനിടെ താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് അന്‍ഷു പ്രകാശിന്റെ വാദം. സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്നു ടി.വി പ്രചരണം എന്ത് കൊണ്ട് നടത്താന്‍ വൈകുന്നുവെന്ന് മുഖ്യമന്ത്രി തന്നോട് ചോദിച്ചുവെന്ന് അന്‍ഷു പ്രകാശ് പറയുന്നു. തുടര്‍ന്ന് ഒരു പറ്റം മന്ത്രിമാര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലയ്ക്കും അവര്‍ മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
കേസില്‍ എം.എല്‍.എമാരായ അമന്തുള്ള ഖാനും പ്രകാശ് ജര്വളും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. ഇതിന് തെളിവായി വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. എന്നാല്‍ സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ 40 മിനുട്ടോളം പുറകോട്ട് നീക്കിയാണ് കാണിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post