ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പിയെ പിന്തുണച്ചതിന് അമ്മക്കും മകള്‍ക്കും മര്‍ദ്ദനം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മര്‍ദ്ദനമേറ്റ അമ്മ ആരോപിച്ചു.
അസന്‍സോളില്‍ റെയില്‍പാറില്‍ വെച്ചായിരുന്നു മുത്രി സിംഗിനും അവരുടെ മകള്‍ക്കും വീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ദീപക് ഗുപ്തയും 20ഓളം ആള്‍ക്കാരും ചേര്‍ന്നാണ് ഞായറാഴ്ച തങ്ങളെ മര്‍ദ്ദിച്ചതെന്ന് മുത്രി സിംഗ് പറഞ്ഞു. മര്‍ദ്ദനമേറ്റതിന് ശേഷം ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുമ്പോള്‍ ആക്രമികള്‍ ഇവരുടെ വീട് കൊള്ളയടിച്ചെന്നും മുത്രി സിംഗ് വ്യക്തമാക്കി.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ദീപക് ഗുപ്ത തള്ളിക്കളഞ്ഞു. മുത്രി സിംഗ് ഒരു സ്ഥലം തന്റെ ഒരു പങ്കാളിയുടെ പക്കല്‍ നിന്നും തട്ടിയെടുത്തുവെന്നും ഇതിനെപ്പറ്റി താന്‍ മുത്രി സിംഗിനോട് സംസാരിച്ചിരുന്നുവെന്നും ദീപക് ഗുപ്ത പറഞ്ഞു. മുത്രി സിംഗാണ് തനിക്കെതിരെ ആദ്യം ആക്രമണം നടത്തിയതെന്നും ദീപക് പറഞ്ഞു. മുത്രിക്കെതിരെ ദീപകും പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post