ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗികപീഢനവുമായി ബന്ധപ്പെട്ട് വാര്‍ത്താ റിപ്പോര്‍ട്ടിംഗിനായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ സംരക്ഷക വൃന്ദത്തെക്കൊണ്ട് ആക്രമിപ്പിച്ച് സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധം രേഖപ്പെടുത്തി. സമാധാനത്തിന്റെ കുഞ്ഞാടുകളും ഇടയന്മാരും ഗുണ്ടായിസമാണ് കാണിച്ചതെന്നും യൂണിയന് കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റിന്റെ ക്യാമറമാന് ഉള്‍പ്പെടെ ബിഷപ്പ് ഹൗസില്‍ ആക്രമിക്കപ്പെട്ടു. ബിഷപ്പിന്റെ ചിത്രം പകര്‍ത്താന്‍ അനുവദിച്ചില്ല എന്നു മാത്രമല്ല ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, മീഡിയ വണ്‍ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളും കയ്യേറ്റത്തിന് വിധേയരായി. പഞ്ചാബ് പോലീസ് നിഷ്ക്രിയരായി നിന്നു. കേരളാ പൊലീസും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുണയായില്ല.ബിഷപ്പ് ഹൗസിനകത്ത് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചിരിക്കയാണ്. അവരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് പൊലീസിനോട് കേരളം ആവശ്യപ്പെടണമെന്നും ജലന്ധറില്‍ ജോലിക്കെത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് മുഖ്യമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
‘ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗികപീഢനവുമായി ബന്ധപ്പെട്ട് വാര്‍ത്താ ശേഖരണത്തിനായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ സംരക്ഷക വൃന്ദത്തെക്കൊണ്ട് ആക്രമിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സമാധാനത്തിന്റെ കുഞ്ഞാടുകളും ഇടയന്മാരും ഗുണ്ടായിസമാണ് കാണിച്ചത്. ഏഷ്യാനെറ്റിന്റെ ക്യാമറമാന് ഉള്‍പ്പെടെ ബിഷപ്പ് ഹൗസില്‍ ആക്രമിക്കപ്പെട്ടു. ബിഷപ്പിന്റെ ചിത്രം പകര്‍ത്താന്‍ അനുവദിച്ചില്ല എന്നു മാത്രമല്ല ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, മീഡിയ വണ്‍ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളും കയ്യേറ്റത്തിന് വിധേയരായി. പഞ്ചാബ് പോലീസ് നിഷ്ക്രിയരായി നിന്നു. കേരളാ പൊലീസും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുണയായില്ല. ബിഷപ്പ് ഹൗസിനകത്ത് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചിരിക്കയാണ്. അവരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് പൊലീസിനോട് കേരളം ആവശ്യപ്പെടണം. അന്യ ദേശത്ത് മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെട്ട കാര്യത്തില്‍ ശക്തമായ നടപടിക്ക് കേരള സര്‍ക്കാര്‍ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെടണം. ജലന്ധറില്‍ ക്യാമ്പ് ചെയ്യുന്ന കേരള പൊലീസ് ഉന്നതര്‍ അടിയന്തിരമായി ഇടപെടണം. ജലന്ധറില്‍ ജോലിക്കെത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് മുഖ്യമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.’
കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി
കമാല്‍ വരദൂര്‍ (പ്രസിഡണ്ട്)
സി.നാരായണന് (ജനറല്‍ സെക്രട്ടറി)
Discussion about this post