1984ല്‍ നടന്ന സിഖ് കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെയുള്ള വാദം ഇന്ന് ഡല്‍ഹി ഹൈക്കോടതി കേള്‍ക്കും. കലാപത്തില്‍ ഇരകളായവരും സി.ബി.ഐയുമാണ് സജ്ജന്‍ കുമാറിനെതിരെയുള്ള അപ്പീല്‍ നല്‍കിയത്. ഇത് കൂടാതെ കേസില്‍ പ്രതികളായ അഞ്ച് പേരുടെ വാദവും ഹൈക്കോടതി ഇന്ന് തന്നെ കേള്‍ക്കും.
2013ലായിരുന്നു പ്രതികള്‍ വാദം കേള്‍ക്കാന്‍ വേണ്ടി അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് 2018 മാര്‍ച്ചില്‍ സജ്ജന്‍ കുമാര്‍ സിഖ് കലാപത്തിലുള്ള തന്റെ പങ്ക് തുറന്ന് പറയുന്നതിന്റെ ശബ്ദരേഖയടങ്ങിയ സി.ഡി ഉള്‍പ്പെടുന്ന ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സജ്ജന്‍ കുമാറിനോട് മറുപടി പറയാനും ഉത്തരവിട്ടിരുന്നു.
1984ല്‍ നടന്ന സിഖ് കലാപത്തില്‍ ഏകദേശം 2,800 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 2,100 പേര്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ബോഡിഗാര്‍ഡായിരുന്ന സിഖ് യുവാവ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു സിഖ് കലാപം നടന്നത്.
Discussion about this post