ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയ പാക് സൈനികരായ രണ്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ജമ്മുവിലെ താഘ്ധറിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ വേണ്ടിയാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതെന്ന് സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക്കിസ്ഥാന് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഒരു ജവാന് മരിച്ചിരുന്നു. ഇതിന് തിരിച്ചടി എന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്. പാക് അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ സൈന്യം പാക് സൈനികരെ വധിച്ചത്.
Discussion about this post