കോഴിക്കോട്: രണ്ട് പെരുന്നാളുകള്‍ക്കും മൂന്നു ദിവസം അവധി എന്ന ആവശ്യം സര്‍ക്കാര്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ആഭിമുഖ്യത്തില്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. മൂന്ന് ദിവസം അവധി ലഭിക്കാത്തത് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
വഖഫ്ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.
പള്ളിനിര്‍മാണത്തിന് നിലവിലുള്ള കര്‍ക്കശമായ നിയമങ്ങള്‍ ലഘൂകരിച്ച് നിര്‍മാണാനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അറബി ഭാഷയുടെ വികസനത്തിനായി കേരളത്തില്‍ അറബി സര്‍വകലാശാല സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മതസംഘടനകളിലും പള്ളിക്കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക് കല്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണം. വഖഫ് ബോര്‍ഡില്‍നിന്നുള്ള ബജറ്റ് വിഹിതമായ വഖഫ് ഗ്രാന്റ് മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Discussion about this post