ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് എട്ട് ദിവസമായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ഉള്‍പ്പെടെ എട്ടിന ആവശ്യങ്ങള്‍ അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി രാജേന്ദ്ര റത്തോഡ് അറിയിച്ചു.
ഗുജ്ജര്‍ പ്രക്ഷോഭം ഒമ്പതാം ദിനത്തിലേക്ക് നീങ്ങവെ കര്‍ശന നിലപാടുമായി ഹൈകോടതി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിച്ചത്. സമരംമൂലം 100 കോടിയുടെ നഷ്ടമുണ്ടായതായി റെയില്‍വേ അറിയിച്ചു.
Discussion about this post