നീതി ന്യായ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വേണ്ടി ഒരാള്‍ തന്റെ വ്യക്തിപരമായ അഭിലാഷങ്ങളെ മറികടക്കണമെന്ന സന്ദേശമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വാതന്ത്ര്യ ദിനത്തില്‍ തന്നത്. സുപ്രീം കോടതിയില്‍ രാഷ്ട്ര പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു വ്യവസ്ഥയെ കുറ്റം പറയാനും പഴി ചാരാനും എളുപ്പമാണ്. വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നത് കഠിനമായ കാര്യമാണ്. ഇതിന് വേണ്ടി ഒരാള്‍ തന്റെ വ്യക്തിപരമായ അഭിലാഷങ്ങളെ മറികടക്കണം,” അദ്ദേഹം പറഞ്ഞു.
പക്വതയാര്‍ന്നതും യുക്തിപൂര്‍വ്വവുമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമെ നീതി ന്യായ വ്യവസ്ഥ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയില്‍ സുപ്രീം കോടതിയിലെ മുതര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതിയുടെ നടത്തിപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസുമാരായ മദന്‍.ബി.ലോകുര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗോഗോയ്, ജസ്തി ചെലമേശ്വര്‍ തുടങ്ങിയവര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ രാജ്യത്തിനോട് സുപ്രീം കോടതിയെ രക്ഷിക്കാന്‍ അപേക്ഷിക്കുകയുണ്ടായി. ഇവര്‍ ഇത് ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കുകയുമുണ്ടായി.
Discussion about this post