മാനന്തവാടി:വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട് ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ തുറക്കും.ഷട്ടര്‍ തുറന്നു കഴിഞ്ഞാല്‍ പനമരം പടിഞ്ഞാറത്തറ,കോട്ടത്തറ,കൊഴുമറ പഞ്ചായത്തുകള്‍ വീണ്ടു ദുരിതത്തിലാകും. ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ തുറക്കുന്നത് മൂലം ഇവിടെയാണ് ഏറ്റവും കൂടുതല്‍ വെള്ളമെത്തുന്നത്.
ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ 255 സെന്റീമീറ്ററാണ് നിലവില്‍ തുറന്നിട്ടുള്ളത്. നാലുഷട്ടറും ഘട്ടംഘട്ടമായി ഉയര്‍ത്താനുള്ള അനുവാദം ഡാം സുരക്ഷാ അതോറിറ്റി തേടിക്കഴിഞ്ഞു. 285 സെന്റീമീറ്ററായി ഷട്ടര്‍ തുറക്കാനാണ് ശ്രമം. ഇതോടെ പനമരം, കോട്ടത്തറ പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ അധികമായി വെള്ളമെത്തും. കാരാപുഴ എട്ടുമണിയോടെ 20 സെന്റീമീറ്ററായി തുറക്കും. കാരാപ്പുഴയുടെ ഷട്ടറുകള്‍ തുറക്കുന്നത് പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ അധിക വെള്ളമെത്തുന്നതിന് കാരണമാകും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ ജില്ലയില്‍ തുടങ്ങാനും സാധ്യതയുണ്ട്.
Discussion about this post