KAമഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെത്തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.
പിന്നാലെ രഞ്ജിത്- മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റി. ചിത്രം ഓണത്തിനില്ലെന്നും സംവിധായകന്‍ രഞ്ജിത് അറിയിച്ചു.
‘കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ രഞ്ജിത് കുറിച്ചു.
ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
Discussion about this post