മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കുന്ന കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍. ജലനിരപ്പ് 3 അടി കുറക്കാന്‍ പറ്റുമോയെന്ന് സുപ്രീം കോടതി തമിഴ്നാടിനോട് ചോദിച്ചു. കേന്ദ്ര ജലകമ്മീഷന്റെ ചെയര്മാന് അധ്യക്ഷനായ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് എന്‍ജിനീയര്‍മാരും ഈ കമ്മിറ്റിയുടെ അംഗങ്ങളാകും.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കില്ലെന്നും 142 ആയി നിലനിര്‍ത്തുമെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രിയ്ക്കു കത്തയച്ചിരുന്നു. സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷമെടുത്ത തീരുമാനമാണിതെന്ന് കത്തില്‍ പറയുന്നു. ഇതിനെപ്പറ്റി കേരളം സുപ്രീം കോടതിയില്‍ പ്രശ്നം ഉന്നയിച്ചിരുന്നു.
അതേസമയം പരാമവധി ശേഷിയിലെത്തിയ ശേഷം ഡാം തുറക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142.30 അടിയായി ഉയര്‍ന്നു. 750 ക്യുമെക്സ് വെള്ളമാണ് തുറന്ന് വിടുന്നത്.
മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിന്റെയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ചാലക്കുടി പുഴയും നിറഞ്ഞൊഴുകുകയാണ്. പെരിയാറിന്റെ ഇരുകരയും 7 കിലോമീറ്റര്‍ കവിഞ്ഞൊഴുകുന്നു.
കേരളത്തില്‍ രണ്ട് ദിവസം കൊണ്ട് മരിച്ചത് 84 പേര്.
Discussion about this post