ഇന്ത്യന്‍ മഹാസമുദ്ര പ്രദേശം തങ്ങളുടെ കര്മ്മഭൂമിയാണെങ്കില് കേരളം തങ്ങളുടെ ജന്മഭൂമിയാണെന്ന് നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലന്‍ബ പറഞ്ഞു.
കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ നേവി ‘ഓപ്പറേഷന് മദദ്’ തുടങ്ങിയിട്ടുണ്ട്. ഐ.എന്‍.എസ് മൈസൂര്‍ എന്ന കപ്പല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമഗ്രികളുമായി കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐ.എന്‍.എസ് ദീപക് എന്ന കപ്പല്‍ കുടിവെള്ളവും മറ്റ് സാമഗ്രികളുമായി സൗത്ത് ജെട്ടി നേവല്‍ ബേസില്‍ എത്തിയിരുന്നു.
കിഴക്കന്‍ നേവല്‍ കമാന്‍ഡില്‍ നിന്നും പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡില്‍ നിന്നും ബോട്ടുകളും, മുങ്ങല്‍ വിദഗ്ദ്ധരുമടങ്ങുന്ന സംഘം കേരളത്തില്‍ എത്തിയിരുന്നു.
കൊച്ചിയിലുള്ള നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ് ഗരുഡയില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച് ഹെലികൊപ്റ്ററുകള്‍ വിവധയിടങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 18ന് നേവിയുടെ 72 മുങ്ങള്‍ വിദഗ്ദ്ധ സംഘങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളില്‍ ചെന്നിരുന്നു. ഇതില്‍ 42 സംഘങ്ങള്‍ എറണാകുളത്തായിരുന്നു.
രക്ഷാപ്രവര്‍ത്തനം അതിന്റെ അവസാഘട്ടത്തിലെത്തിയിട്ടുണ്ട്. ഇനി ശ്രദ്ധ നല്‍കുന്നത് പുനരധിവാസത്തിനായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അതേസമയം പല ദുരിതാശ്വാസ ക്യാമ്പുകളിലെയും അവസ്ഥ മോശമാണ്.
Discussion about this post