ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ വെള്ളി മെഡല്‍ നേടിക്കൊടുത്തിരിക്കുകയാണ് ലക്ഷയ്. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങിലാണ് 19 വയസ്സുകാരനായ ലക്ഷയ് മെഡല്‍ നേടിയത്. 43 ഷോട്ടുകളാണ് ലക്ഷയ് നേടിയത്. ചൈനീസ് തായ്പേയുടെ യാങ് കുന്പിയാണ് സ്വര്‍ണ്ണം നേടിയത്. അതേസമയം കൊറിയയുടെ ഡാംയോങാണ് വെങ്കലം നേടിയത്.
ഇന്ത്യയ്ക്ക് നിലവില്‍ നാല് മെഡലുകളാണുള്ളത്. ഒരു സ്വര്‍ണ്ണവും, രണ്ട് വെള്ളിയും, ഒരു വെങ്കലവും.
Discussion about this post