ജനീവ: ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. താന്‍ ജനീവയലാണെന്ന് പറഞ്ഞ് ശശി തരൂര്‍ വിളിച്ചിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
എന്നാല്‍ ഐക്യരാഷ്ട്ര സഭ മുന്‍ മുഖ്യമന്ത്രി കോഫി അന്നന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ശശി തരൂര്‍ പോയത്.നേരത്തെ കേരളത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ സഹായം തേടുമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് തരൂര്‍ സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല, വ്യക്തിപരമായാണ് ജനീവയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
പ്രളയബാധിതമേഖലയുടെ പുനര്‍നിര്‍മ്മാണത്തിന് കേരളം ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിരുന്നു. തന്റെ മുന്‍ പരിചയം ഉപയോഗപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളായ ഓ.സി.എച്ച്.എ, ഐ.സി.ആര്.സി, ഡബ്ല്യൂ.എച്ച്.ഓ എന്നിവരെ കേരളത്തിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്നാണ് തരൂര്‍ പറഞ്ഞത്.അതേസമയം കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് ഐക്യരാഷ്ട്ര സഭ ഇന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സഹായങ്ങള്‍ നല്‍കും. രണ്ട് ദിവസത്തിനകമാണ് അന്തിമ തീരുമാനം ഉണ്ടാവുക.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് താന്‍ ജനീവയിലേക്ക് പോയത് യുഎന്‍ സഹായം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ തരൂര്‍ ശ്രമിക്കുന്നത്. തന്റെ സാന്നിധ്യം ഇപ്പോള്‍ കേരളത്തില്‍ ആവശ്യമില്ലെന്ന തരൂരിന്റെ പ്രതികരണവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Discussion about this post