റാഫേല്‍ ഇടപാടില്‍ ഒരു കരാര്‍ പോലും പ്രതിരോധ മന്ത്രാലയം റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അനില്‍ അംബാനി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അംബാനി എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയിലുള്ള എതിരാളികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അംബാനി പറഞ്ഞു.
‘റിലയന്‍സ് ഗ്രൂപ്പിന് റാഫേല്‍ ഇടപാടില്‍ കരാര്‍ നല്‍കി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. റാഫേല്‍ ഇടപാട് നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സിന്റെ പ്രതിരോധ കമ്പനി തുടങ്ങിയതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്,’ കത്തില്‍ പറയുന്നു. കയറ്റുമതി മാത്രമാണ് കമ്പനി റാഫേല്‍ കരാറിന്റെ ഭാഗമായി ചെയ്യുന്നതെന്നും അനില്‍ അംബാനി വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫ്‌സെറ്റ് പോളിസി യു.പി.എ ഭരണകാലത്താണ് കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിലയന്‍സിന്റെ പ്രതിരോധ കമ്പനി ഡിസംബര്‍ 2014 മുതല്‍ ജനുവരി 2015 വരെയുള്ള കാലയളവിലാണ് രൂപം കൊണ്ടതെന്നും അംബാനി വ്യക്തമാക്കുന്നു. ഇത് റാഫേല്‍ കരാര്‍ നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ്.
Discussion about this post