പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ആഭരണ വ്യാപാരികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍. ബംഗ്ലാവുകള്‍ തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ മുമ്പ് നിയമവിരുദ്ധമായി നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവുകള്ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് ബോംബെ ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ബംഗ്ലാവുകള്‍ സ്ഥിതി ചെയ്യുന്നത്. നീരവ് മോദിയുടേത് കിഹിം ഗ്രാമത്തിലും ചോക്സിയുടേത് അവാസ് ഗ്രാമത്തിലുമാണ്. ഇവരുടെ ബംഗ്ലാവുകള്‍ കൂടാതെ 121 മറ്റ് ബംഗ്ലാവുകളും നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും കണ്ടെത്തി. ജൂലായ് 31, 2018ല്‍ ഒരു എന്‍.ജി.ഒ സ്ഥാപനം നിയമവിരുദ്ധമായി നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവുകള്ക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ഹൈക്കോടതി പറഞ്ഞത്.
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ എന്‍ഫോഴ്സമെന്റ് വകുപ്പിനോട് ചോദിച്ചിട്ടുണ്ട്.
്അതേസമയം ചില ബംഗ്ലാവുകള്‍ നശിപ്പിക്കുന്നതില്‍ സ്റ്റേയും നിലവിലുണ്ട്.
Discussion about this post