യാചിക്കുന്ന രാജ്യം എന്ന ഇന്ത്യയുടെ അവസ്ഥ മാറിയെന്ന് സഖാക്കളറിഞ്ഞില്ലേ..? വന്‍ സാമ്പത്തിക ശക്തിയായ ഇന്ത്യ ഇനി ദുരിതാശ്വാസ സഹായം സ്വീകരിച്ചാല്‍ ആഗോളതലത്തില്‍ റേറ്റിങ്ങ് കുറയില്ലേ..?
മുഖ്യമന്ത്രി പറഞ്ഞ2000 കോടി രൂപ അക്കൗണ്ടിലേക്ക് അപ്പോള്‍ത്തന്നെ ഇടണമെന്ന് പറയുന്നത് എന്ത് ഫെഡറല്‍ രീതിയാണ് .. കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ട്..
അവിടെ രാഷ്ട്രീയം കലര്‍ത്താതിരുന്നാല്‍ മതി.
UAE യുടെ 700 കോടി സ്വീകരിക്കില്ല എന്ന് രാജ്യം തീരുമാനിക്കുന്നത് അത് ഇവിടെ ചെയ്യാന്‍ കഴിയുന്നതാണെന്ന അന്തസ്സായല്ലേ കാണേണ്ടത്?
പ്രളയത്തില്‍ നിന്ന് രക്ഷനേടാന്‍ റെസ്ക്യൂ ഓപ്പറേഷന് സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ രാവും പകലും കൃത്രിമപാലം ഉണ്ടാക്കിയും ടെന്റ് കെട്ടിയും റബ്ബര്‍ ബോട്ടിറക്കിയും മനുഷ്യരെ രണ്ടാം ദിനം രക്ഷിക്കാമായിരുന്നു. അവിടെ രാഷ്ട്രീയം കളിച്ചു. കൊടിയേരി മഠയത്തരം പറഞ്ഞു. മുഖ്യമന്ത്രി മേഴ്സിക്കുട്ടിയമ്മ വഴി മത്സ്യത്തൊഴിലാളി സേനയെ ഇറക്കി.
വയനാട്, തൃശൂര്‍, ഇടുക്കി, കോതമംഗലം, അടിമാലി, കണ്ണൂര്‍, ഇരിട്ടി, കൊട്ടിയൂര്‍ ,ആലുവ, പറവൂര്‍, കാലടി, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍
മത്സ്യ വള്ളങ്ങളുടെ സൈന്യം എത്തിയില്ല .ഉരുള്പൊട്ടിയൊലിച്ചിടത്ത് എന്ത് മത്സ്യത്തൊഴിലാളി ..?
ചെങ്ങന്നൂര്‍ കൊല്ലംമാത്രം effective ആയി .. ഇപ്പോഴും കുട്ടനാട്ടില്‍ വെള്ളമൊഴുകുന്നു.
പ്രാകൃതമായ തീരുമാനങ്ങളാണ് ഭരണ നേതൃത്വം സ്വീകരിച്ചത്.
വികലമായ ഡാം പരിപാലനം .. പ്ലാനിങ്ങ് ,ദീര്‍ഘവീക്ഷണം ഇവയില്ലാത്ത ഭരണകൂടം.
ലോകത്തിലെ ഏറ്റവും മികച്ച കരസേനയെയാണ് പിണറായി അവഹേളിച്ചത്. കടലിന്റെ മക്കളെ മുന്‍നിര്‍ത്തി നാടകം കളിച്ചത്..
പരാജയപ്പെട്ട ഒരു ഭരണാധികാരിയുടെ വീഴ്ച്ച മൂലം പ്രളയം വന്നു..
9 ലക്ഷംആളുകള്‍ അഭയാര്‍ത്ഥികളായി.
രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൈന്യത്തെ ഏല്‍പ്പിക്കാതെ രാഷ്ട്രീയം കളിച്ചു.ദുരന്തം ഇരട്ടിയാക്കി.
ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയം കളിക്കുന്നവരെ തടയാതെ മൗനം പാലിക്കുന്നു.
ജനങ്ങള്‍ ദുരിതത്തില്‍ തുടരുന്നു..
മറ്റേതെങ്കിലും നാട്ടിലായിരുന്നെങ്കില്‍ ഭരണപരാജയം നേരിട്ടയാളെ താഴെയിറക്കിയേനെ…
എന്റെ നാട് പ്രാകൃത രാഷ്ട്രീയത്തിന്റെതായിപ്പോയി. സത്യം അറിയാനോ പറയാനോ അല്ല. സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാനാണ് ശ്രമം.
വികലമായ ഭരണരീതി മാറിയില്ലെങ്കില്‍ ഈ നാട് തന്നെ ഒലിച്ചു പോകും.
മാധവ് ഗാഡ്ഗിലിനെപ്പോലെ ബുദ്ധിയുള്ള ഒരാളുടെ വാക്കുകള്‍ തള്ളിയ പിണറായു മറുപടി പറയണം.
പാര്‍ട്ടി യുടെ ഉരുക്കുമുഷ്ടി കൊണ്ടും വടിവാള്‍കൊണ്ടും ഞങ്ങളെയൊക്കെ നിശ്ശബ്ദരാക്കിയാലും അടുത്ത തലമുറയോട് കണക്ക് പറയേണ്ടി വരും..
ഈ നാടിനെ അഭയാര്‍ത്ഥികളും യാചകരുമാക്കിയതിന്…
ഓര്‍ത്തോളൂ….
Discussion about this post