കേരളത്തില്‍ പ്രളയത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദ്. കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയപ്പറ്റി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യക്കാരുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ തങ്ങളുടെ ചാരിറ്റബിള്‍ സംഘനകളും മറ്റും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
I spoke to the Indian Prime Minister about the devastation caused by the floods in Kerala. My sincere condolences to the families of the victims. We stand with the Indian people. Our relief and charitable institutions are helping with relief efforts.
— محمد بن زايد (@MohamedBinZayed) August 21, 2018
അതേസമയം വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 15 കൊല്ലമായി നിലവിലുള്ള നയമനുസരിച്ച് വിദേശ രാജ്യങ്ങളുടെ സഹായം ഇന്ത്യ സ്വീകരിക്കുന്നില്ല. ഈ നയം തല്ക്കാലം മാറ്റണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Discussion about this post