പമ്പയില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് പകരം സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. പമ്പയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിനായി നിലയ്ക്കല്‍ ബേസ് സ്റ്റേഷനാക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയില്‍ ഇനി മുതല്‍ കൊണ്ക്രീറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ അനുവദിക്കില്ല.
പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് ഉന്നതതല യോഗം ചേര്‍ന്നത്. തകര്‍ന്ന രണ്ട് പാലങ്ങള്‍ക്ക് പകരമാണ് സൈന്യം രണ്ട് താല്ക്കാലീക പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
അതേസമയം ഈ സീസണ് മുതല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ കഴിഞ്ഞ് പ്രവേശനമുണ്ടാകില്ല. നിലയ്ക്കലിന് ശേഷമുള്ള യാത്രയ്ക്ക് വേണ്ടി പൊതുയാത്രാ സൗകര്യം ഏര്‍പ്പെടുത്തും. സ്ഥലത്ത് തകര്‍ന്ന വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post