മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കണമെന്നു സുപ്രീംകോടതി . തമിഴ്നാടും കേരളവും ഇക്കാര്യത്തില്‍ സഹകരിക്കണം. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും നിര്‍ദേശിച്ചു .
ഇപ്പോഴത്തെ മഴ സീസണ് തീരുന്ന അടുത്ത മാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ 1391.40 അടിയായി നിലനിര്ത്തുവനാണ് കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനം . ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രം അംഗീകരിച്ചു .
കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഇടുക്കി അണക്കെട്ടില്‍ നിന്നും തമിഴ്നാട് പെട്ടെന്ന് അധികജലം തുറന്നു വിട്ടതാണെന്ന് കേരളം സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിരുന്നു .
കഴിഞ്ഞ 17 നു സുപ്രീംക്കോടതി നല്കിയ നിര്ദേശമാനുസരിച്ചു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച സമിതി യോഗം ചേര്‍ന്നത് . മുല്ലപ്പെരിയാര്‍ വിഷയവും കേരളത്തിലെ പ്രളയ-ദുരിതാശ്വാസ നടപടികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്
Discussion about this post