ഡല്‍ഹി: നാവികസേനയ്ക്ക് 111 ഹെലിക്കോപ്ടറുകള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഹെലിക്കോപ്ടറുകള്‍ ഉള്‍പ്പെടെ യുദ്ധമുഖത്തെ ഉപയോഗത്തിനുള്ള 24 നേവല്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
21,000 കോടിരൂപ ഹെലികോപ്റ്ററിനുള്പ്പെടെ 46,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനാണ് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യുദ്ധമുഖത്തും ദുരന്ത നിവരാണത്തിനും ഉപയോഗിക്കാവുന്ന തരം യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. ഇതുകൂടാതെ തദ്ദേശീയമായി നിര്‍മ്മിച്ച 150 എം.എം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനും യോഗത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 150 തോക്കുകള്‍ക്ക് 3364 കോടിരൂപയാണ് ചെലവാകുന്നത്. ഇതിന് പുറമെ 24,879 കോടിയുടെ മറ്റ് ആയുധങ്ങള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും 123 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് നാവികസേന ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു.
Discussion about this post