ഡല്‍ഹി: ഖത്തര്‍ ആസ്ഥാനമായ രാജ്യാന്തര ഇംഗ്ലിഷ് ടിവി ചാനല്‍ അല്‍ ജസീറയ്ക്ക് ഇന്ത്യയില്‍ സംപ്രേഷണം നടത്താനുള്ള അനുമതി പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ഇതോടെ അല്‍ജസീറയുടെ ഇന്ത്യയിലെ സംപ്രേഷണം നിലച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അല്‍ ജസീറ കേന്ദ്ര സര്‍ക്കാരിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അംഗീകാരം പിന്‍വലിച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മു കശ്മീരിനെക്കുറിച്ച് ഈയിടെ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാരിന്റെ അനിഷ്ടത്തിനു കാരണമായെന്നാണു സൂചന.
Discussion about this post