കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം റാഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ തന്റെ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചുവെന്ന പരാതിയുമായി 5000 കോടി രൂപയുടെ അപകീര്‍ത്തിക്കേസുമായി അനില്‍ അംബാനി. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ ശക്തിസിന്‍ഹ് ഗോഹിലിനെതിരെയും അംബാനി കേസ് കൊടുത്തിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതികളാക്കിയാണ് കേസ് കൊടുത്തിട്ടുള്ളത്. റാഫേല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം എന്‍.ഡി.എ സര്‍ക്കാര്‍ നടത്തുന്നതിന് പത്ത് ദിവസം മുമ്പാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി എ്ന്ന സ്ഥാപനം രൂപീകരിച്ചതെന്ന് നാഷണല്‍ ഹെറാളഡ് പറഞ്ഞിരുന്നു. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ആരോപണമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അംബാനി പരാതിയില്‍ പറയുന്നു. കൂടാതെ സര്‍ക്കാര്‍ നിക്ഷിപ്തതാല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്തെന്ന രീതിയിലും നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post