ഡല്‍ഹി: ആര്‍എസ്എസിനെയും , ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിയ്ക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ റാം മാധ്വ് രംഗത്തെത്തി.
ആര്‍എസ്എസിന്റെ വിചാരധാരകളെ തയണമെന്ന രാഹുലിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് റാം മാധവിന്റെ ട്വീറ്റ്.
‘മുതു മുത്തശ്ശനും, മുത്തശ്ശിയും അച്ഛനും അതിന് ശ്രമിച്ചു. നാല് തലമുറയുടെ നിരര്‍ത്ഥകമായ പക. എന്നാല്‍ ആര്‍എസ്എസ് വളര്‍ന്നു, കോണ്‍ഗ്രസോ?’-എന്നിങ്ങനെയാണ് റാം മാധവിന്റെ ട്വീറ്റ്.
ആര്‍എസ്എസ് ഇന്ത്യയെ ആര്‍എസ്എസ് ശാഖയാക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
Discussion about this post