റിപ്പബഌക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലെ കോമാളികള്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ചാനലിന്റെ ചെയര്‍മാനും ബിജെപിയുടെ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. അര്‍ണാബ് മലയാളികളെ നാണമില്ലാത്തവര്‍ എന്ന് വിളിച്ചുവെന്നത് ഒരു നുണയാണ്. ഇതിലും കോണ്‍ഗ്രസിന്റെ സ്ഥിരം അസംബന്ധം മണക്കുന്നുണ്ടെന്നും രാജീവ് ട്വീറ്റ് ചെയ്തു. വിഷയത്തെ കുറിച്ച് തന്നോട് ആളുകള്‍ ചോദിക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Theres a few clowns on social media trying to build a fake narrative abt @republic ‘s editor #Arnab calling Malayalis “shameless”
Its a LIE (watch video) n smells of usual Congress style nonsense 😅
Im respndng bcoz some of u asking me abt this !#RebuildIngKerala pic.twitter.com/sx9K941CWt
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) August 25, 2018
കേരളത്തിനുള്ള യുഎഇയുടെ 700 കോടി രൂപയുടെ സഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമുള്ള റിപ്പബഌക് ടിവിയുടെ ചര്‍ച്ചയിലാണ് വ്യാജപ്രചരണം നടത്തുന്ന ഗ്രൂപ്പ് ഞാന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളാണെന്ന് അര്‍ണാബ് പറഞ്ഞത്.
Discussion about this post