തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും.നാളെ രാവിലെ 9.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ 10 മണിക്ക് ചെങ്ങന്നൂരിലെത്തും. അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം 12.30ന് ആലപ്പുഴയിലെത്തും. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.
ആലുവ, പറവൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളും രാഹുല്‍ സന്ദര്‍ശിക്കും. മറ്റന്നാല്‍ ഉച്ചയ്ക്കാണ് രാഹുല്‍ മടങ്ങുക.
പ്രളയമെല്ലാം കഴിഞ്ഞ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയ ശേഷമാണല്ലോ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇവിടെയത്താന്‍ സമയം കണ്ടെത്താനായത് തുടങ്ങിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Discussion about this post