2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് സാബര്‍മതി എക്‌സ്പ്രസില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ രണ്ട് പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതേസമയം മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തു.
ഫറൂഖ് ഭാന, ഇമ്രാന്‍ ഷേരു എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഗൂഢാലോചനക്കുറ്റത്തിനാണ് ഇവര്‍ക്ക് ജീവപര്യന്തം വിധിച്ചത്. അതേസമയം ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കാസം ഭമേദി, ഫറൂഖ് ദാന്ദിയ എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ അഞ്ച് പേരെയും 2015-2106 കാലയളവില്‍ വെച്ചായിരുന്നു പോലീസ് പിടികൂടിയത്. ഇവരുടെ വിചാരണ സാബര്‍മതി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ വെച്ചായിരുന്നു നടത്തിയത്. പ്രത്യേക ജഡ്ജി എച്ച്.സി.വോറയായിരുന്നു വിധി പുറപ്പെടുവിച്ചത്.
ഹുസൈന്‍ സുലൈമാന്‍ മോഹനെ മധ്യപ്രദേശില്‍ നിന്നും കാസം ഭാമേദിയെ ഗുജറാത്തിലെ ദാഹോദില്‍ നിന്നും, ഫറൂഖ് ദാന്ദിയയെയും ഫറൂഖ് ഭാനയെയും ഗുജറാത്തിലെ അവരുടെ വീടുകളില്‍ നിന്നുമായിരുന്നു പോലീസ് പിടികൂടിയത്.
മാര്‍ച്ച് 1, 2011ല്‍ പ്രത്യേക കോടതി 31 പേരുടെ വിചാരണ നടത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 21 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയുമുണ്ടായി. അതേസമയം കേസിലെ എട്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
ഗോധ്രയിലെ തീവണ്ടിയില്‍ 59 കരസേവകരായിരുന്നു വെന്ത് മരിച്ചത്. തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു.
Discussion about this post