രാജ്യത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി സംവിധാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകര്‍ന്നുവെന്ന് റിസര്‍വ്വ് ബാങ്ക്. ജി.എസ്.ടി മൂലം ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക രംഗത്ത് കുതിപ്പാണുണ്ടായതെന്നും ആര്.ബി.ഐ വ്യക്തമാക്കി. ഇത് കൂടാതെ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നത് മൂലം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം കുറഞ്ഞതായും ആര്‍ബിഐ ചൂണ്ടിക്കാട്ടി.
അതേസമയം അസാധുവാക്കിയ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ തിരിച്ചെത്തി. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാകുന്ന കറന്‍സി വെരിഫിക്കേഷന് ആന്‍ഡ് പ്രൊസസിംഗ് സിസ്റ്റംസ് ഉപയോഗിച്ച് ഇവ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. പിന്‍വലിച്ച അത്രയും മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കാന്‍ ആര്.ബി.ഐക്ക് സാധിച്ചിട്ടുണ്ട്.
ഇത് കൂടാതെ തിരിച്ചെത്തിയ നോട്ടുകള്‍ നശിപ്പിച്ചിട്ടുമുണ്ട്.
Discussion about this post