ദാവൂദിന്റെ വലം കൈയായ ജാബിര്‍ മോത്തിവാല എന്ന ജാബിര്‍ സിദ്ദിക്കിനെ ബ്രിട്ടീഷ് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. ജാമ്യം നിഷേധിച്ച കോടതി കേസ് അവധിയ്ക്ക് വച്ചിരിയ്ക്കുകയാണ്. അമേരിയ്ക്കയില്‍ നിലവിലുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടനില്‍ നിന്ന് അമേരിയ്ക്കയിലേക്ക് നാടുകടത്താനാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 17നു സിദ്ദിക്കിനെ ലണ്ടനില്‍ വച്ച് പിടികൂടിയത്.
ബ്രിട്ടീഷ് അമേരിക്കന്‍ പോലീസിന്റെ സംയുക്ത ഓപ്പറെഷനിലാണ് സിദ്ദിക്കിനെ പിടികൂടിയതെന്നറിയുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രമുഖനായ അംഗമാണ് ജാബിര്‍ മോത്തിവാല എന്ന ജാബിര്‍ സിദ്ദിഖ് എന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഭീകരവാദവും അനധികൃത പണക്കൈമാറ്റവും ബ്ളാാക്മെയിലിങ്ങും മയക്കുമരുന്നുകടത്തും ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരേ അമേരിക്കയില്‍ നിലവിലുള്ളത്.
പാക്കിസ്ഥാനി പൗരനായ സിദ്ദിക്ക് പത്തുവര്‍ഷത്തെ ബ്രിട്ടീഷ് വിസയില്‍ ലണ്ടനിലെത്തിയതാണെന്നറിയുന്നു. പാഡിംഗ്ടണ് ഭാഗത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കറാച്ചിയിലെ ഒരു പ്രമുഖ വ്യാപാരികളുടെ കുടുംബത്തിലുള്ളയാളാണ് ഇയാള്‍. ദുബായിലെ സ്ഥിരതാമസക്കാരനുമാണ്.
ദാവൂദ് ഇബ്രാഹീമിന്റെ യൂകേ, യൂ ഏ ഈ, അമേരിക്ക എന്നിവിടങ്ങളിലെ നിക്ഷേപങ്ങള്‍ നോക്കിനടത്തുന്നത് സിദ്ദിക്കാണെന്നാണ് ി വിവരം ലഭിച്ചിരിയ്ക്കുന്നത്. ദാവൂദ് ഇബ്രാഹീം ബ്രിട്ടനില സാമ്പത്തിക ഉപരോധപ്പട്ടികയിലുള്ള കുറ്റവാളികളിലൊരാളാണ്.
അമേരിക്കയില്‍ എഫ് ബീ ഐ കാലങ്ങളാായി ഇയാളുടെ കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. രഹസ്യപ്പോലീസുകാര്‍ വേഷം മാറി സിദ്ദിക്കിന്റെ ഗ്യാങ്ങില്‍ അംഗങ്ങളായി ചേര്‍ന്ന് തെളിവുകള്‍ ശേഖരിച്ചതായാണ് അറിയുന്നത്.
വളരെ ഗുരുതരമായ ആരോപണങ്ങളാണെന്നതുകൊണ്ട് കോടതി ജാമ്യം നിഷേധിയ്ക്കുകയായിരുന്നു. ജാമ്യത്തില്‍ വിട്ടാല്‍ ഇയാള്‍ തിരിച്ചുവരും എന്ന് യാതൊരു ഉറപ്പുമില്ലെന്നും അമേരിയ്ക്കയില്‍
സിദ്ദിക്കിനെതിരെ ചുമത്തിയിരിയ്ക്കുന്ന കുറ്റങ്ങള്‍ മുഖവിലയ്ക്കേണ്ടുക്കേണ്ടിവരികയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ മോശമായ റിപ്പോര്‍ട്ടുകള്‍ വരും എന്ന കാരണത്താല്‍ മാദ്ധ്യമങ്ങളെ നിയന്ത്രിയ്ക്കണാം എന്ന ഇയാളുടെ അഭിഭാഷകന്റെ അപേക്ഷയും കോടതി ചെവിക്കൊണ്ടില്ല. തുറന്ന നീതിവ്യവസ്ഥയുള്ള രാജ്യമാണ് ബ്രിട്ടനെന്നും മാദ്ധ്യമപ്രവര്‍ത്തകരെ നിയന്ത്രിയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്.
Discussion about this post