റഷ്യയിലെ മോസ്ക്കോയില്‍ ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) നടത്തിയ പീസ് മിഷന് എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ- കമാന്‍ഡോസ് ആകാശത്ത് നിന്നും ഫ്രീ ഫോള്‍ നടത്തി. ആകാശത്തെ വിമാനത്തില്‍ നിന്നും സംഘത്തിലുണ്ടായിരുന്നവര്‍ ഓരോന്നായി താഴേക്ക് ചാടുകയായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടിട്ടുള്ളത്. ചൊവ്വാഴ്ച റഷ്യയിലെ 255 സര്‍വീസസ് ചെബര്‍ക്കുളില്‍ വെച്ചാണ് അഭ്യാസം നടന്നത്.
എസ്.സി.ഒയുടെ പീസ് മിഷന് സൈനികാഭ്യാസങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് നടന്നത്. ഇതിന്റെ ഭാഗമായി ഭീകരവിരുദ്ധ സൈനിക നീക്കങ്ങള്‍ സൈന്യം കാഴ്ചവെച്ചിരുന്നു. എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം വര്‍ധിപ്പിക്കുക എന്നതിന് പുറമെ വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും ഈ സൈനികാഭ്യാസത്തിന് പിന്നിലുണ്ട്. അഭ്യാസം കഴിഞ്ഞ് ഓഗസ്റ്റ് 30ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ച് രാജ്യത്തിലെത്തും.
#WATCH: As part of SCO ( Shanghai Cooperation Organisation) peace mission exercise,Para SF Commandos of Indian Army Contingent carried out free fall jump at 255 Services Ranges, Chebarkul, Russia. pic.twitter.com/DXCh6KmmJR
— ANI (@ANI) August 28, 2018
Discussion about this post