ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അധികാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്. അമ്പലപ്പുഴയിലെ കെ.കെ.കുഞ്ഞുപിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അന്തേവാസികളോട് മോശമായി പെരുമാറിയത്. കുഞ്ഞിന് ബിസ്‌കറ്റ് ചോദിച്ചെത്തി വൃദ്ധയെയും വസ്ത്രം ചോദിച്ചെത്തുന്ന സ്ത്രീയെയും സെക്രട്ടറി പരിഹസിച്ച് ഇറക്കിവിട്ടു.
കുട്ടനാട്ടിലെ പ്രളയബാധിതരടക്കം ഈ സ്‌കൂളിലാണ് പാര്‍ക്കുന്നത്. ഇവിടെ റവന്യു ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ക്യാമ്പിന്റെ കണ്‍വീനറായി ചുമതലയേല്‍പ്പിച്ച കാക്കാഴത്തെ ബ്രാഞ്ച് സെക്രട്ടറിയാണ് എല്ലാ കാര്യവും നിയന്ത്രിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തുന്ന സാധനങ്ങള്‍ വിതരണം ചെയ്യുമ്പോഴും റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാകാറില്ല.
ക്യാമ്പ് നടത്തിപ്പിനെതിരെ അന്തേവാസികള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
Discussion about this post