അമേഠിയില്‍ രാഹുലിനെ തറപറ്റിക്കാന്‍ സ്മൃതി ഇറാനി നീക്കം തുടങ്ങി. മണ്ഡലത്തില്‍ സാന്നിധ്യം ഉറപ്പാക്കിയിരുന്ന സ്മൃതി ഇറാനി കൂടുതല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന് മുന്നോടിയായി അമേഠി മണ്ഡലത്തിലെ പിന്‍ഡാറ താക്കൂര്‍ ഗ്രാമത്തെ ഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിക്കും. സെപ്തംബര്‍ ഒന്നിനാണ് പ്രഖ്യാപനം.
സര്‍ക്കര്‍ സേവനങ്ങളെല്ലാം വിരല്‍ തുമ്പിലൂടെ എന്നതാണ് ഡിജിറ്റല്‍ ഗ്രാമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സൗജന്യ വൈഫൈയിലൂടെ 15 ദിവസത്തേക്ക് രണ്ട് ഡിബി ഡാറ്റ ഉപയോഗിക്കാനും സംവിധാനം ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് ഇന്റര്‍ നെറ്റ് സേവനവും ലഭ്യമാക്കും. ഡിജിറ്റല്‍ ഇന്ത്യ ബാങ്കിംഗ് പദ്ധതിയും സമ്ൃതി ഉദ്ഘാടനം ചെയ്യും.
അമേഠി മണ്ഡലത്തില്‍ തന്നെ സ്മൃതി ഇറാനി മത്സരിക്കുമെന്നാണ് സൂചന. രാഹുല്‍ഗാന്ധിയെ തോല്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് സ്മൃതി രാഹുലിനോട് പരാജയപ്പെട്ടിരുന്നത്. ഇത്തവണ പക്ഷേ രാഹുലിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ സ്മൃതി ഇറാനി കഴ്ച വെച്ച പ്രകടനം രാഹുലിന് വെല്ലുവിളിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പി്ന ശേഷം രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി പക്ഷത്ത് നിന്ന് മറുപടി നല്കി കൊണ്ടിരുന്നത് സമ്ൃതി ഇറാനിയായിരുന്നു.
Discussion about this post