കേരളത്തിന് കേന്ദ്രം എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്ും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ആഭ്യന്തര കാരണങ്ങളാലല്ല മറിച്ച് സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയല്ല സഹായം ചോദിക്കേണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പത്രസമ്മേളനത്തില്‍ സഹായം ചോദിച്ചിട്ട് അത് നല്‍കിയില്ല എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സേനകളും കേരളത്തിലെ പൊതു സമൂഹവും പ്രളയ സമയത്ത് ചെയ്ത രക്ഷാപ്രവര്‍ത്തനം വലുതാണെന്നും ഇത് തങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂലധനം ഉള്ളവര്‍ക്കാണ് നഷ്ടം പറ്റിയിരിക്കുന്നതെന്നും അവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിന് ബാങ്കുകള്‍ ലോണുകള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കണം. അതേസമയം പലിശ നിരക്കില്‍ തങ്ങള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹൗസിംഗ് ബാങ്ക് വ്യക്തമാക്കി.
Discussion about this post