സംസ്ഥാനത്ത് നിലവില്‍ ഭരണസ്തംഭനമാണ് നടക്കുന്നതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടിയന്തിര സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി യു.എസില്‍ പോയതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭരണസ്തംഭനം വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് സെക്രട്ടറിയാണ്.
അതേസമയം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള പരാതി മറച്ച് വെച്ച പി.ബി അംഗം ബൃന്ദാ കാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിക്കും എന്‍.ഡി.എക്കും അനുകൂല സാഹചര്യമുണ്ടാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ദേശീ നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്നതായിരിക്കും.
Discussion about this post