സൈനിക നയതന്ത്ര മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണ . സമ്പൂര്‍ണ്ണ സഹകരണം സാധ്യമാവുന്ന കരാറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത് . ഇത് വഴി അമേരിക്കയുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതാണ് കരാര്‍ .
ആണവക്കരാറിനു ശേഷമുള്ള സുപ്രധാന തീരുമാനമായാണ് ഇതിനെ കണക്കുക്കൂട്ടുന്നത് .
ഇന്ത്യയും അമേരിക്കയും തമ്മില്‍ കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതാണ് വിദേശകാര്യ – പ്രതിരോധതല ഉഭയകക്ഷി ചര്‍ച്ചകളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ .
ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയിബയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രി സുഷമാസ്വാരാജ് വ്യക്തമാക്കി . അമേരിക്കയും ഇന്ത്യയും ഒരു പോലെ ബാധിച്ചിട്ടുള്ള പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടികയ്ക്ക് രൂപം കൊടുത്തിരിക്കുന്നത് .
ഇന്ത്യ ഇന്ന് ഒപ്പിട്ട കോംകാസാ ഉടമ്പടി പ്രകാരം അമേരിക്കയുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കും . കമ്മ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി അഗ്രീമെന്റ് എന്നതാണ് കോംകാസായുടെ പൂര്‍ണ്ണ രൂപം .
സമാധാനം വികസനം അഭിവൃദ്ധിഎന്നീ രംഗങ്ങളില്‍ പൂര്‍ണ്ണ സഹകരണം ഉറപ്പു വരുത്തുന്നതാണ് കൂടിക്കാഴ്ച.എന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു . തീവ്രവാദം ഉള്‍പ്പടെയുള്ള സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളുടെയും സഹകരണം തുടരുമെന്നും മന്ത്രി പറഞ്ഞു .
Discussion about this post