”പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ഭാരത ബന്ദ് പ്രഖ്യാപിക്കും മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ നികുതി (സംസ്ഥാന നികുതി) ഏതാണ്ട് പൂര്‍ണമായും വേണ്ടെന്ന് വെച്ചിരുന്നു.
പഞ്ചാബില്‍ 35% ത്തില്‍ നിന്നും 1% ആക്കി. കര്‍ണാടകയില്‍ 32% ത്തില്‍ നിന്നും 0.50% ആക്കി.
സഖാക്കള്‍ ഭരിക്കുന്ന കേരളത്തില്‍ പ്രളയവും, വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലുകളും കണക്കിലെടുത്ത് സംസ്ഥാനം ഈടാക്കിക്കൊണ്ടിരുന്ന പെട്രോള്‍ നികുതിയായ 31% പൂര്‍ണമായും എടുത്തുകളഞ്ഞിരുന്നു.
ഇതെല്ലാം ചെയ്തിട്ടാണ് ജനങ്ങളുടെ ദുരിതമകറ്റാന്‍ കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റും ഒന്നിച്ച് ബന്ദ് നടത്തുന്നത്.
കോണ്‍ഗ്രസ് ഭരണത്തില്‍ ഏറിയാല്‍ പെട്രോള്‍ നികുതി GST യില്‍ പെടുത്തി 5% നികുതി മാത്രമേ ഈടാക്കൂ എന്ന് രാഹുല്‍ മോന് ബാലരമയില്‍ തൊട്ട് സത്യം ചെയ്തിരിക്കുകയാണ്.
യെച്ചൂരി സഖാവാണ് അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എങ്കില്‍ രാജ്യത്ത് നികുതി സമ്പ്രദായമേ എടുത്തുകളയും. എന്നിട്ട് അംബാനിയെയും, അദാനിയേയും പോലുള്ള കുത്തക ബൂര്‍ഷ്വാ മുതലാളിമാരുടെ സ്വത്ത് കണ്ടെത്തി രാജ്യത്തിന്റെ ഖജനാവ് നിറയ്ക്കും.
എത്രയൊക്കെ ഭാരത ബന്ദ് നടത്തിയിട്ടും കാര്യമില്ല. രാജ്യത്ത് കലാപം ഉണ്ടാകില്ല. എന്താ കാരണം? രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇപ്പോള്‍ നാമമാത്രമാണ്. ഇപ്പോഴത്തെ നാണയപ്പെരുപ്പ നിരക്ക് അല്ലെങ്കില്‍ വിലക്കയറ്റ സൂചിക 5% ആണ്. 201213 ല്‍ അത് 12% ത്തിന് അടുത്തായിരുന്നു.
വിലക്കയറ്റം ഉണ്ടാകാത്തിടത്തോളം കാലം ആഗോള വിലക്കയറ്റം കൊണ്ടുണ്ടാകുന്ന പെട്രോള്‍ വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല.
എന്തായാലും ഹര്‍ത്താല്‍ നടത്തി ഒരു ദിവസം എല്ലാ മലയാളികളെയും വീട്ടിലിരുത്തുന്ന ഈ ഏര്‍പ്പാട് കൊള്ളാം. ഇന്ന് ഒറ്റ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണവും ഉണ്ടാകില്ല. വ്യവസായികളെ എല്ലാം ബൂര്‍ഷാ കുത്തകകളാക്കി മുദ്രകുത്തി പണ്ടേ കേരളത്തില്‍ നിന്നും ഓടിച്ചതുകൊണ്ട് വ്യവസായ മലിനീകരണം അല്ലേലും കേരളത്തില്‍ ഇല്ലല്ലോ.
എന്തായാലും നവ കേരളം ഉടന്‍ സാധ്യമാകും.
ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍ നികുതി കുറച്ചിട്ടായിരുന്നു ഈ ബന്ദ് നാടകമെങ്കില്‍ അന്തസുണ്ടായിരുന്നു. ഇതുപോലുള്ള ഇരട്ടത്താപ്പുകള്‍ ജനം തിരിച്ചറിയണം. പ്രബുദ്ധ മലയാളിക്ക് അത് മനസിലാകില്ലെങ്കിലും ബാക്കിയുള്ള ജനതക്ക് അതറിയാം. അതുകൊണ്ടാണ് കേരളത്തില്‍ മാത്രം ഈ ആഭാസം നടക്കുന്നത്.
ഇന്നത്തെ ഹര്‍ത്താലുകൊണ്ട് ആര്‍ക്കാണ് നേട്ടം? ആര്‍ക്കറിയാം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബക്കറ്റ് പിരിവ് നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകും.
ആര്‍ക്കാണ് നഷ്ടം? സംശയമെന്താണ്. കേരളത്തിലെ വ്യാപാര മേഖലക്കും, ദിവസക്കൂലിക്കാര്ക്കുമൊക്കെ തന്നെ. ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോകുമോ? ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പളം പോകുമോ? ഇല്ല. നഷ്ടം മുഴുവന്‍ സാധാരണക്കാര്‍ക്ക് തന്നെ.
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന മന്ത്രി പുങ്കവന്മാരും മറ്റ് ജനപ്രതിനിധികളും ഇന്നത്തെ ശമ്പളം അല്ലെങ്കില്‍ ഓണറേറിയം വേണ്ടെന്ന് വെക്കുമോ? ബൂര്‍ഷാ അമേരിക്കയില്‍ കഴിയുന്ന മുഖ്യന് ഇന്ന് ചികിത്സ വേണ്ടെന്ന് വെക്കുമോ? അമേരിക്കയില്‍ ജീവിക്കുന്ന സഖാക്കളുടെ മക്കളൊക്കെ കേരളത്തിലെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ജോലിക്ക് പോകാതിരിക്കുമോ?
നഷ്ടം സാധാരണക്കാര്‍ക്ക് മാത്രം. അത് എന്നവന് മനസിലാക്കുന്നുവോ അതുവരെ ഈ ആഭാസം തുടര്‍ന്നുകൊണ്ടേയിരിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ഏത് കൂറക്കും അവകാശമുണ്ട്. പക്ഷെ ജനങ്ങളെ തടയാന്‍ ആര്‍ക്കും അവകാശമില്ല.
ജനാധിപത്യത്തില്‍ പ്രതിക്ഷേധിക്കാം. പക്ഷെ അത് മറ്റുള്ളവന്റെ ഭരണഘടനാപരമായ അവകാശങ്ങളെ തടഞ്ഞുകൊണ്ടാകരുത്. നിങ്ങള്‍ 365 ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചോളൂ. പക്ഷെ അതിനെല്ലാം ജനം വീട്ടില്‍ ഇരുന്ന് മിണ്ടാതെ സഹിച്ചോളണം എന്ന് പറയരുത്.
നിന്റെയൊക്കെ ഗുണ്ടായിസം പേടിച്ചും പൊലീസിന്റെ കഴിവുകേടും കൊണ്ടുമാത്രമാണ് ഈ പ്രാകൃത ഏര്‍പ്പാട് ഈ നാട്ടില്‍ നടക്കുന്നത്. ജനം ഇതിനെതിരെ പ്രതികരിക്കുന്ന കാലം വിദൂരമല്ല”.
Discussion about this post