2007ല്‍ ഹൈദരാബാദിനെ നടുക്കിയ 2007 ലെ ഇരട്ടസ്ഫോടനക്കേസില്‍ രണ്ടു പേര്‍ക്ക് വധശിക്ഷയും . ഒരാള്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു പ്രത്യേക എന്‍ ഐ എ കോടതിയാണ് വിധി പ്രസ്താവിച്ചത് .
അനീക് ഷഫീഖ് സയീദ്, ഇസ്മായില്‍ ചൗധരി എന്നീ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. താരിഖ് അന്ജുംയ്ക്ക് ജീവപര്യന്തം ശിക്ഷ നല്കി . ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ആഴ്ചയില്‍ കോടതി കണ്ടെത്തിയിരുന്നു .
ഹൈദരാബാദിലെ ലുമ്പിനി പാര്‍ക്കിലും ഗോകുല്‍ ഛാത് ബന്ദറിലും 2007 ഓഗസ്റ്റ് 25നാണ് സ്ഫോടനം നടന്നത്. തിരക്കേറിയ ഭക്ഷണശാലയിയിലും സെക്രട്ടറിയേറ്റിന് സമീപത്തെ പാര്‍ക്കിലും നടന്ന സ്ഫോടനത്തില്‍ 44 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .
Discussion about this post