സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് എം.എല്‍.എ . ലൈംഗീകാരോപണക്കേസുമായി നേരത്തെ താന്‍ പറഞ്ഞത് ശരിയെന്നു കഴിഞ്ഞ ദിവസത്തെ കോടതിവിധിയോടെ ബോധ്യമായെന്നു പിസി ജോര്‍ജ്ജ് പറഞ്ഞു .
മാലാഖയെ പോലെ പ്രവര്‍ത്തിക്കുന്ന അനേകായിരം കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈകോടതിയ്ക്ക് മുന്നില്‍ പോയിട്ടുള്ള ഇവരുടെ സമരം . മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടമായപ്പോഴാണ് ഇവര്‍ പീഡന പരാതിയുമായെത്തിയത് . ഈ ബിഷപ്പിനെ പറ്റി തനിക്ക് നല്ല അഭിപ്രായമില്ല . അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ ഒരു നിമിഷത്തേക്ക് അവിടെ വച്ചിരിക്കരുത് . 21 വയസ്സ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങളില്‍ സ്വീകരിക്കാതെ ഇരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാവുകയില്ല .
ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ സി.ഐ .എ യുടെയും , റഷ്യന്‍ ചാരസംഘടനയുടെയും വലിയ ഗൂഡാലോചന നടക്കുന്നു . ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകള്‍ എന്ന് വിളിക്കാന്‍ ആവില്ലെന്നും പിസി ജോര്‍ജ്ജ് എം.എല്‍.എ.
തനിക്കെതിരെ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ട് പി.കെ ശശിയ്ക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ല . സ്പീക്കര്‍ക്ക് താന്‍ മറുപടി പറയുന്നില്ല . ഇതിനു മുന്പ് തന്നെ ശാസിക്കാന്‍ വന്ന സ്പീക്കര്‍മാരോന്നും പിന്നീട് സഭ കണ്ടട്ടില്ലെന്നു പിസി ജോര്‍ജ്ജ് പറഞ്ഞു . തനിക്കെതിരായ പരാതി അന്വേഷിക്കുന്ന എത്തിക്കസ് കമ്മറ്റിയില്‍ പങ്കെടുക്കുമെന്നും പിസി.ജോര്‍ജ്ജ് .
പ്രസ്ക്ലബിന്‍റെ പ്രളായനന്തര കേരളം സംവാദ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എം.എല്‍.എ ഇക്കാര്യങ്ങള്‍ പറഞ്ഞത്
Discussion about this post