കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തെ മോഹന്‍ലാല്‍ പരിഹസിച്ചുവെന്ന് വാര്‍ത്താ തലക്കെട്ടെഴുതിയ സിപിഎം ചാനലായ കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് മോഹന്‍ലാലിനെ അപമാനിക്കുകയാണ് കൈരളി എന്നാണ് ആക്ഷേപം. മോഹന്‍ലാല്‍ എവിടെയാണ് കന്യാസ്ത്രിമാരുടെ സമരത്തെ പരിഹസിച്ചത് എന്നും ചിലര്‍ ചോദിക്കുന്നു. കൈരളിയുടെ വാര്‍ത്തയ്ക്ക് താഴെ ചീത്ത വിളിയും മോശം പ്രയോഗവുമായി നിരവധി പേര് എത്തിയിട്ടുണ്ട്.
ഫേസ്ബുക്കിലെ തലക്കെട്ടില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കിലും കൈരളി ഓണ്‍ലൈനില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്. കന്യാസ്ത്രി സമരത്തെ പരിഹസിച്ച് മോഹന്‍ലാല്‍ എന്ന തലക്കെട്ടിലെ വാചകം കന്യാസ്ത്രി സമരത്തോട് പ്രതികരിക്കാതെ മോഹന്‍ലാല്‍ എന്നാക്കി തിരുത്തുകയായിരുന്നു.
കന്യാസ്ത്രി സമരത്തിനിടെ പോയി പെട്രോള്‍ വില വര്‍ധനവിനെ കുറിച്ചുള്ള പ്രതികരണം ചോദിക്കുന്നത് പോലെ പ്രളയ ദുരിതാശ്വാസ പരിപാടിക്കിടെ മറ്റൊരു വിഷയവുമായി വന്നതിലെ മര്യാദകേട് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ലാലിനെ സംഘിയാക്കാനുള്ള സിപിഎം ചാനലിന്റെ ശ്രമം ഉടന്‍ വിജയം കാണുമെന്നും ചിലര്‍ പറയുന്നു
https://braveindianews.com/15/09/177800.php
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം’നിങ്ങള്‍ക്ക് നാണമില്ലേ ഇപ്പോള്‍ ഇങ്ങനെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാനെന്ന് മോഹന്‍ലാല്‍ ചോദിച്ചു.
”നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍, കന്യാസ്ത്രീയെ എന്ത് ചെയ്യണം.അതും ഇതുമായിട്ട് എന്താ ബന്ധം. വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാലോ, ഇതാണോ ചോദിക്കുന്നേ”- എന്ന പ്രതികരണത്തോടെ ലാല്‍ പ്രതികരണം അവസാനിപ്പിക്കുകയും ചെയ്തു. ഇത്രയും വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇതൊക്കെയാണോ പൊതുവികാരമെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഏത് മാധ്യമമാണ് എന്ന് ചോദ്യത്തിന് മാതൃഭൂമി എന്ന് റിപ്പോര്‍ട്ടര്‍ മറുപടി നല്കിയപ്പോള് അതാണ് എന്നായിരുന്നു ലാലിന്റെ കമന്റ്
കൊച്ചിയില്‍ പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
Discussion about this post